ഞങ്ങളെക്കുറിച്ച്
സഹകരണ സംഘങ്ങൾ, പ്ലാറ്റ്ഫോം സഹകരണ സംഘങ്ങൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാനും അറിവ് പങ്ക് വെയ്ക്കാനുമുള്ള ഒരിടമാണ് റിസോഴ്‌സ് ലൈബ്രറി.
ഇത് ആർക്ക് വേണ്ടിയുള്ളതാണ്
പ്ലാറ്റ്ഫോം കോഓപ്പറേറ്റിവിസത്തിൽ താൽപ്പര്യമുള്ള, സഹകരണ സംഘം അംഗങ്ങളായ ഉടമകളും മറ്റ് പ്രാക്ടീഷണർമാരും മുതൽ പ്ലാറ്റ്ഫോം കോഓപ്പറേറ്റിവിസത്തെക്കുറിച്ച് പഠിക്കുന്ന ഗവേഷകരും അക്കാദമിക് വിദഗ്ധരും വരെയുള്ള ആർക്കു വേണ്ടിയുമുള്ളതാണ് റിസോഴ്സ് ലൈബ്രറി.
ആരാണ് ഇതിന്റെ ചുമതല വഹിക്കുന്നത്
പ്ലാറ്റ്ഫോം കോഓപ്പറേറ്റിവിസം കൺസോർഷ്യമാണ് ലൈബ്രറിയുടെ ചുമതല വഹിക്കുന്നത്.
എന്നിരുന്നാലും, ആർക്കും സംഭാവന ചെയ്യാനും വിഭവങ്ങൾ കൂട്ടിച്ചേർക്കാനും കഴിയുന്ന തരത്തിലുള്ള, കൂടുതൽ തുറന്ന ലൈബ്രറിയാക്കി ഇത് മാറ്റുന്നതിനായി ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഞങ്ങൾ ആ ശേഷി സൃഷ്ടിക്കുന്നത് വരെ ഉൾപ്പെടാതെ പോയ വിഭവങ്ങളോ അല്ലെങ്കിൽ പ്രധാനപ്പെട്ട വിഷയങ്ങളോ ഉണ്ടോ എന്ന് ഇമെയിൽ വഴി ഞങ്ങളെ അറിയിക്കുക. – pcc@newschool.edu
ഇത് എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നത്
പ്ലാറ്റ്ഫോം കോഓപ്പറേറ്റീവ് കൺസോർഷ്യം, ഇൻക്ലൂസീവ് ഡിസൈൻ റിസർച്ച് സെന്റർ, ഒരു സംഘം സഹ ഡിസൈനർമാർ എന്നിവരുടെ പങ്കാളിത്തത്തിലാണ് റിസോഴ്സ് ലൈബ്രറി നിർമ്മിച്ചിരിക്കുന്നത്. പ്രതികരണം അഭ്യർത്ഥിക്കുന്നതിനും ആശയങ്ങൾ സമാഹരിക്കുന്നതിനും, ഞങ്ങളുടെ അനുമാനങ്ങൾ പരിശോധിക്കുന്നതിനുമായി രൂപകൽപ്പനാ പ്രക്രിയയിൽ ഉടനീളം ഞങ്ങൾ ഇടപെട്ടിട്ടുണ്ട്.